ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണു; വയോധികന് ദാരുണാന്ത്യം

Mar 3, 2026 - 12:31
 0
ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണു; വയോധികന് ദാരുണാന്ത്യം
This is the title of the web page

ആലുവയില്‍ ട്രെയിൻ യാത്രയ്ക്കിടെ കുപ്പി വെള്ളം വാങ്ങാൻ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ മധ്യവയസൻ ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ് മരിച്ചു.മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് പനമണ്ണ് സ്വദേശി ചിരട്ടോലില്‍ സി എ മാത്യു (മോഹൻ-63) ആണ് മരിച്ചത്.ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. ചുങ്കത്തറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായിരുന്ന മാത്യു ആർമി റിട്ട. ക്യാപ്റ്റനായിരുന്നു.തിരുവല്ലയില്‍ വിമുക്ത ഭടൻമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആലുവയില്‍ അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow