കട്ടപ്പന പുളിയൻമല ഗവൺമെൻറ് ട്രൈബൽ സ്കൂളിൻ്റെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു. ഉടുമ്പൻചോല എംഎൽഎ എംഎം മണി ഉദ്ഘാടന കർമം നിർവഹിച്ചു.
കട്ടപ്പന പുളിയൻമല ഗവൺമെൻറ് ട്രൈബൽ സ്കൂളിൻ്റെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു. ഉടുമ്പൻചോല എംഎൽഎ എംഎം മണി ഉദ്ഘാടന കർമം നിർവഹിച്ചു.പുളിയൻമല ഗവൺമെൻറ് ട്രൈബൽ സ്കൂളിന് ആധുനികരീതിയിൽ നിർമ്മിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽവണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗം ജഗദീശ്വൻ അറുമുഖം അധ്യക്ഷത വഹിച്ചു.എംഎൽഎ എംഎം മണി ഉദ്ഘാടന കർമം നിർവഹിച്ചു.സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അപ്ഗ്രേഡ് ചെയ്യാൻ ആവശ്യമായ നടപടികൾസ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.ചടങ്ങിൽ വണ്ടന്മേട് ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ബിജോ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം അരുണ ആർ., കട്ടപ്പന നഗരസഭ കൗൺസിലർ വി.ആർ. സജി, സ്കൂൾ ഹെഡ്മാസ്റ്റർ സാജു ഫിലിപ്പ്, പിടിഎ പ്രസിഡണ്ട് ഷിന്റോ എസ്. തുടങ്ങിയവർ സംസാരിച്ചു.

