മന്ത്രി റോഷി അഗസ്റ്റിനും എല്‍ഡിഎഫ് നേതാക്കള്‍ക്കുമെതിരെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ നെറികേടിന്റെ രാഷ്ട്രീയമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. എല്‍ഡിഎഫ് നയവിശദീകരണ യോഗം കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Feb 28, 2026 - 15:08
 0

This is the title of the web page

മന്ത്രി റോഷി അഗസ്റ്റിനും എല്‍ഡിഎഫ് നേതാക്കള്‍ക്കുമെതിരെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ നെറികേടിന്റെ രാഷ്ട്രീയമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. എല്‍ഡിഎഫ് നയവിശദീകരണ യോഗം കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി നിയോജകമണ്ഡലത്തില്‍നിന്ന് റോഷി അഗസ്റ്റിന്‍ വീണ്ടും വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടും. കോണ്‍ഗ്രസ് വാസ്തവ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ മാന്യതയാണോയെന്ന് സ്വയം പരിശോധിക്കണം. കപട പരിസ്ഥിതിവാദികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസും യുഡിഎഫും ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയപ്പോള്‍ ശാശ്വത പരിഹാരമുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കല്യാണത്തണ്ട്, കോവില്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ പട്ടയപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയാണ്. ഉടന്‍ പട്ടയ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും. ഭൂപതിവ് നിയമ ഭേദഗതിയില്‍ പുതിയ നിര്‍മാണങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ചട്ടങ്ങള്‍ ഉടന്‍ രൂപീകരിക്കും. ജില്ലയിലെ നിര്‍മാണ നിരോധനത്തിന് മാര്‍ച്ചില്‍ പരിഹാരമുണ്ടാകും. മുഴുവന്‍ മലയോര കര്‍ഷകരെയും മണ്ണിന്റെ അവകാശികളാക്കുകയെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യവും നടപ്പാകുകയാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ പി ജെ സത്യപാലന്‍ അധ്യക്ഷനായി. നേതാക്കളായ വി ആര്‍ സജി, വി ആര്‍ ശശി, അഡ്വ. മനോജ് എം തോമസ്, മാത്യു ജോര്‍ജ്, ജോസ് ഞായര്‍കുളം, എം വി കുര്യന്‍, വി വി ജോസ്, കെ പി സജി, കെ സി ബിജു, കെ എന്‍ ബിനു, അഭിലാഷ് മാത്യു, സജി കുന്നുംപുറം, ജലജ വിനോദ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow