ഏലം കാർഷിക സെമിനാർ നാളെ അണക്കരയിൽ.
ഏലം കാർഷിക സെമിനാർ നാളെ അണക്കരയിൽ.മലയാള മനോരമ റോട്ടറി ക്ലബ് ഓഫ് അണക്കാര സ്‌പൈസ് സിറ്റിയുടെയും ചക്കുപള്ളം ഫാർമേഴ്‌സ് സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമൃദ്ധി ഏലം കാർഷിക സെമിനാർ നാളെ അണക്കരയിൽ നടക്കും. നാളെ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ അണക്കര ചക്കുപള്ളം ഗദ്സിമോൻ അരമന ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാർ.സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥ് സെമിനാർ ഉദ്കാടനം ചെയ്യും. മാറുന്ന കാലാവസ്ഥയും ഏല കൃഷിയും, ഏല കൃഷിയിലെ പുതിയ രീതികൾ, സമീകൃത വളപ്രയോഗവും കീട നിയന്ത്രണവും തുടങ്ങിയ വിഷയങ്ങളിൽ ഏലം ഗവേഷണ കേന്ദ്രം പ്ലാന്റ് ശാസ്ത്രജ്ഞൻ ഡോ സുധാകർ സൗന്ദരാജൻ ക്ലാസുകൾ നയിക്കും. സംശയ നിവാരണത്തിനും അവസരമുണ്ട്.പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപെടുന്നവർക്ക് ഒരു വർഷത്തേക്ക് മനോരമ കർശകശ്രീ മാസികയും കാർഷിക വിവരങ്ങൾ അടങ്ങിയ 2026 ലെ കാർഷിക ഡയറിയും സമ്മാനമായി ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്ററേഷനും കൂടുതൽ വിവരങ്ങൾക്കും 9656570062, 9447989590

