ഉന്നതികളിലേക്ക് വനസഖിമാര്‍: അപേക്ഷ ക്ഷണിച്ചു
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വനവിഭവശേഖരണം മെച്ചപ്പെടുത്തുകയും അതുവഴി ട്രൈബല്‍മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധനത്തിലൂടെ വനിതാകര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം സൃഷ്ടിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാനമിഷന്‍ ഇടുക്കി ജില്ലയില്‍ ഇടമലക്കുടി, മറയൂര്‍, കാന്തല്ലൂര്‍, അടിമാലി എന്നീ സിഡിഎസുകളിലായി വനസഖിമാരെ നിയമിക്കുന്നു.
മറയൂര്‍-1,ഇടമലക്കുടി-1,അടിമാലി-1,കാന്തല്ലൂര്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത: എട്ടാം ക്ലാസ് വിജയം. പ്രായപരിധി:18-45. ഉദ്യോഗാര്‍ത്ഥികള്‍ ട്രൈബല്‍/പിവിടിജി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരിക്കണം.(കാര്‍ഷികപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന) ഉദ്യോഗാര്‍ത്ഥികള്‍ അതത് പ്രദേശത്ത് താമസിക്കുന്നവരും പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരും ആയിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് അഞ്ചാം തിയതിക്കുള്ളില്‍ അപേക്ഷ അതാതു സിഡിഎസുകളില്‍ സമര്‍പ്പിക്കണം.

