തൊടുപുഴയില്‍ ബോധരഹിതനായി കണ്ടെത്തിയയാള്‍ മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കള്‍, മദ്യപനെന്ന് കരുതി ആദ്യം പോലീസും ശ്രദ്ധിച്ചില്ലെന്ന് ആക്ഷേപം | Hospital
വഴിയില്‍ ബോധരഹിതനായി വീണുകിടന്ന ആള്‍ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ഇടുക്കി തൊടുപുഴ ചുങ്കം സ്വദേശി ജയകുമാർ ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.തൊടുപുഴ ജില്ലാ ആശുപത്രി ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.(Man found unconscious in Thodupuzha dies, family against the hospital)
ഫെബ്രുവരി 14-നാണ് ജയകുമാറിനെ ചുങ്കത്തിന് സമീപം ബോധരഹിതനായി കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി മണിക്കൂറുകളോളം പോലീസും ഇയാളെ ശ്രദ്ധിച്ചില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് ഫയർഫോഴ്സ് ആംബുലൻസില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും ചികിത്സ ലഭിച്ചില്ല. പിറ്റേന്ന് രാവിലെ ബന്ധുക്കള്‍ എത്തുമ്പോള്‍ ജയകുമാറിനെ യാതൊരു ചികിത്സയും നല്‍കാതെ ബെഡില്‍ കിടത്തിയിരിക്കുകയായിരുന്നു.അവസ്ഥ ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍, ഇത്തരമൊരു പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് തൊടുപുഴ ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ഔദ്യോഗികമായി പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.Aaà

