കുമളി ചെക്ക്പോസ്റ്റിൽ എംഡി എം എ വേട്ട : 5.2ഗ്രാം എം ഡി എം എ പിടിച്ചെടുത്തു
ആലപ്പുഴ സ്വദേശികളായ അഞ്ച് യുവാക്കൾ പിടിയിലായി.ആലപ്പുഴ പൂച്ചാക്കൽ സ്വദേശികളായ അഭിജിത് പ്രദീപ്, ഹരികൃഷ്ണൻ എം ബി, അനന്തു .എ. സന്ദീപ് ഹരി, ഇഗ്നേഷ് വി എന്നിവരാണ് പിടിയിലായത് .തമിഴ്നാട്ടിൽ നിന്നും ഷിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന എംഡി എംഎയാണ് പിടികൂടിയത്. വണ്ടിപ്പെരിയാർ എക്സൈസ് ആണ് കേസെടുത്തത്.ഇന്നലെ രാത്രിയിലാണ് സംഭവം.



