പി.എം.ജെ.വി..കെ: രാജാക്കാട് സി.എച്ച്.സിക്ക് വനിതാ വാർഡ് നിർമാണത്തിന് 95.48 ലക്ഷം രൂപ ഭരണാനുമതിയായി - ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം (പി.എം.ജെ.വി.കെ) പദ്ധതിയിലുൾപ്പെടുത്തി രാജാക്കാട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി സെൻററിലെ വനിതാ വാർഡ് നിർമ്മിക്കുന്നതിന് 95.48 ലക്ഷം രൂപ ഭരണാനുമതിയായതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ്. ഫിനാൽഷ്യൽ അനുമതിക്കും സാങ്കേതികാനുമതിക്കും ശേഷം നിർമ്മാണ ജോലി ആരംഭിക്കുമെന്നും ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കാനാകുമെന്നും എം.പി പറഞ്ഞു.
പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി നെടുംങ്കണ്ടത്ത് സദ്ഭാവനാ മന്ദിരം നിർമ്മിക്കുന്നതിന് 1 കോടി 40 ലക്ഷം രൂപ അനുവദിച്ചതായും എം.പി. അറിയിച്ചു. പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 1 കോടി 53 ലക്ഷം രൂപയാണ്. അധികരിച്ചിട്ടുള്ള തുക ലഭ്യമാക്കുന്നതിന് നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും ലഭിക്കുന്ന മുറക്ക് ഭരണാനുമതി യാകുമെന്നും എം.പി. പറഞ്ഞു.