മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
അണക്കെട്ട് തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും, സുപ്രീം കോടതി രൂപീകരിച്ച മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൂടാതെ സുരക്ഷ സംബന്ധിച്ച പഠനം തമിഴ്നാട് നടത്തുമെന്ന് സുപ്രീംകോടതിയിൽ മേൽ നോട്ട സമിതി സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തുന്ന വിഷയത്തിൽ പഠനവുമായി തമിഴ് നാട് മുന്നോട്ടു പോകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്ക് മേൽനോട്ട സമിതിയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യ ഏജൻസി വേണമെന്നാണ് ഹർജിക്കാരനായ ഡോ.ജോ ജോസഫിൻ്റെ ആവശ്യം.