പത്തനംതിട്ട ടൗണ്‍ഹാളിലെ വീണാ ജോര്‍ജിന്‍റെ പരിപാടിയില്‍ പ്രതിഷേധം; യോഗം അലങ്കോലപ്പെട്ടു

Feb 21, 2026 - 15:30
 0
പത്തനംതിട്ട ടൗണ്‍ഹാളിലെ വീണാ ജോര്‍ജിന്‍റെ പരിപാടിയില്‍ പ്രതിഷേധം; യോഗം അലങ്കോലപ്പെട്ടു
This is the title of the web page

പത്തനംതിട്ട ടൗണ്‍ഹാളിലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിപാടിയില്‍ പ്രതിഷേധം. മന്ത്രി പങ്കെടുത്ത യോഗത്തിലാണ് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധമുണ്ടായത്.ഇതോടെ യോഗം അലങ്കോലപ്പെടുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജനറല്‍ ആശുപത്രി ജില്ലാ പഞ്ചായത്തിലേക്ക് മാറ്റിയതില്‍ അടക്കമായിരുന്നു മന്ത്രിക്കുനേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം എല്‍ഡിഎഫ് പ്രതിനിധികള്‍ പ്രതിരോധിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ യോഗം നിർത്തിവയ്ക്കുകയായിരുന്നു.

ഹാളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മില്‍ കൂക്കിവിളിച്ചതോടെ പോലീസെത്തി നിയന്ത്രിച്ചു. പ്രതിഷേധത്തിനിടെ മാധ്യമങ്ങള്‍ക്ക് നേരെ മന്ത്രി വിമർശനമുന്നയിച്ചു. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്.

രാവിലെ തിരുവനന്തപുരത്ത് കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നില് റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്ജിന്റെ വീടിന് മുന്നില് പൊലീസിനെ മറി കടന്ന് ഇരച്ച്‌ കയറിയ പ്രവര്ത്തകര് വീടിന്റെ വാതിലില് റീത്ത് വച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥര് റീത്ത് എടുത്ത് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow