ഇന്നലെ കുതിച്ചു, ഇന്ന് താഴേക്ക്; സ്വര്‍ണവിലയില്‍ ഇടിവ്

Feb 20, 2026 - 11:24
 0
ഇന്നലെ കുതിച്ചു, ഇന്ന് താഴേക്ക്; സ്വര്‍ണവിലയില്‍ ഇടിവ്
This is the title of the web page

സ്വര്‍ണവില പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയായി. ഇന്നലെ രണ്ട് തവണയായി 2240 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്ന് കുറഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബുധനാഴ്ച 1,13,080 രൂപയും ഇന്നലെ 1,15,320 രൂപയുമായിരുന്നു പവന്‍ വില. യുഎസ്-ഇറാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവുണ്ടായത്. എന്നാല്‍, നേരിയ ലാഭമെടുപ്പാണ് ഇന്ന് വിലകുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഫെബ്രുവരി ഒന്നിന് രേഖപ്പെടുത്തിയ 1,17,760 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയര്‍ന്ന പവന്‍ വില. പിന്നീട് ഇത് തൊട്ടടുത്ത ദിവസം 1,07,920 എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരുന്നു. പതിവില്‍ നിന്ന് വിപരീതമായി കനത്ത ചാഞ്ചാട്ടമാണ് ഏതാനും മാസമായി സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4997.98 ഡോളര്‍ എന്ന നിലയിലാണ്. ഇന്ന് നേരിയ വര്‍ധനവിലാണ് വ്യാപാരം. വെള്ളി ട്രോയ് ഔണ്‍സിന് 0.6 ഡോളര്‍ വര്‍ധിച്ച്‌ 78.2 ഡോളറിലാണ് വ്യാപാരം. വില കൂടുതല്‍ ഉയരുകയാണെങ്കില്‍ കേരളത്തിലെ വിലയിലും ഇന്ന് വീണ്ടും മാറ്റമുണ്ടാകാനാണ് സാധ്യത.

What's Your Reaction?

like

dislike

love

funny

angry

sad

wow