നെടുമങ്ങാട്ട് നവജാത ശിശു മരിച്ച സംഭവം; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Feb 20, 2026 - 10:56
 0
നെടുമങ്ങാട്ട് നവജാത ശിശു മരിച്ച സംഭവം; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
This is the title of the web page

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ക്കെതിരെയാണ് കേസ്. സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രതിഷേധം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയല്‍ നിയമപ്രകാരവും അന്യായമായി സംഘം ചേര്‍ന്നതിനും ലഹളയുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്.

അതിനിടെ നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡോ. ബിന്ദു സുന്ദര്‍ രണ്ടുതവണ അയ്യായിരം രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കുഞ്ഞിന്റെ പിതാവ് ബിനിലിന്റെ മൊഴി

What's Your Reaction?

like

dislike

love

funny

angry

sad

wow