കുരങ്ങനെ അവശനിലയിൽ കണ്ടെത്തി ; കഴുത്തിലും മുഖത്തും ആഴത്തിൽ മുറിവേറ്റ നിലയിലാണ് കുരങ്ങനെ കണ്ടെത്തിയത്
കുരങ്ങനെ അവശനിലയിൽ കണ്ടെത്തി, ചിന്നക്കനാൽ ഗ്യാപ്പ് റോഡിന് സമീപത്തായിട്ടാണ് കഴുത്തിലും മുഖത്തും ആഴത്തിൽ മുറിവേറ്റ നിലയിൽ കുരങ്ങനെ കണ്ടെത്തിയത് .കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട നിലയിലാണ്. മറ്റു കുരങ്ങുകൾ ആക്രമിച്ചതാണോ വിനോദസഞ്ചാരികൾ ഉപദ്രവിച്ചതാണോ എന്ന് വ്യക്തമല്ല. ഗ്യാപ്പ് റോഡിൽ രാപകൽ സമരം നടത്തുന്ന കർഷകർ നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തുന്നത് വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി ചികിത്സ നല്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

