എ ഐ ക്യാമറ ; പിഴ ഈടാക്കുന്നത് ജൂൺ 5 മുതൽ,കേന്ദ്രത്തിൽ നിന്ന് മറുപടി കിട്ടുന്നത് വരെ പിഴ ഈടാക്കില്ല ; മന്ത്രി ആന്റണി രാജു
എ ഐ ക്യാമറയിലൂടെ പിഴ ഈടാക്കുന്നത് ജൂൺ 5 മുതൽ തന്നെ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജൂൺ 5 ന് മുമ്പ് ഇതു സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കും. 12 വയസിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള പിഴ ഈടാക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് മറുപടി കിട്ടുന്നത് വരെ പിഴ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു.

