സ്കൂൾ തുറക്കു ന്നതിനു മുന്നോടിയായി ജില്ലയിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കു തുടക്കമായി
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ജില്ലയിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കു തുടക്കമായി. പുതിയ അധ്യയന വർഷം അപകടരഹിതമാക്കുകയാണു ലക്ഷ്യം. ജിപിഎസ്,സ്പീഡ് ഗവർണർ സംവിധാനങ്ങളടക്കം മോട്ടർ വാഹനവകുപ്പ് നിർദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച വാഹനങ്ങൾക്കു മാത്രമാണു സുരക്ഷാ സ്റ്റിക്കർ പതിച്ചു നൽകുന്നത്.സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ, വാഹനങ്ങളുടെ ചുമതലയുള്ള അധ്യാപകർ എന്നിവർക്കായി മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലന ക്ലാസും നടത്തി. എല്ലാ സ്കൂൾ അധികൃതരും അറിയിപ്പ് നൽകിയിട്ടുള്ള ദിവസങ്ങളിൽ വാഹനങ്ങൾ നിർബന്ധമായും പരിശോധനയ്ക്ക് ഹാജരാക്കണമെന്നും പരിശോധനാ സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ഇടുക്കി ആർടിഒ ആർ.രമണൻ പറഞ്ഞു.
31 ന് മുൻപായി പരിശോധന പൂർത്തിയാക്കും.കുട്ടികളെ കൊണ്ടുപോകുന്ന മറ്റു സ്വകാര്യ, ടാക്സി വാഹനങ്ങളുടെ ഡ്രൈവർമാർക്കായി സ്കൂൾ തുറന്നശേഷം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുമെന്നും ആർടിഒ പറഞ്ഞു.