ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരുന്നു

May 25, 2023 - 14:55
May 25, 2023 - 15:44
 0
ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരുന്നു
This is the title of the web page

വൈകിട്ട് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണു പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. അതേസമയം, പകൽസമയത്തെ ചൂടിനു കാര്യമായ കുറവില്ല. മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ രാത്രി ചൂടിന് അൽപം കുറവുണ്ടെന്നു മാത്രം.മാർച്ച് 1 മുതൽ ഇന്നലെ വരെ ജില്ലയിൽ ലഭിച്ചത് 377.5 മില്ലീമീറ്റർ മഴയാണ്. സാധാരണ ലഭിക്കാറുള്ള തോതിൽ വേനൽമഴ ലഭിച്ചതായാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മഴ കുറവാണ്. ജില്ലയിൽ നിലവിൽ മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എങ്കിലും, വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തു കാലവർഷം ഇത്തവണ ജൂൺ 4ന് എത്തിയേക്കുമെന്നാണു കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള അറിയിപ്പ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow