പാതയോരങ്ങളിൽ കാഴ്ച മറച്ചു സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കാൻ നിർദ്ദേശം

May 18, 2023 - 10:16
 0
പാതയോരങ്ങളിൽ കാഴ്ച മറച്ചു സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കാൻ നിർദ്ദേശം
This is the title of the web page

പാതയോരങ്ങളിൽ കാഴ്ച മറച്ചു സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കാൻ സബ് ഡിവിഷനൽ മജിസ്ട്രേട്ട് ഉത്തരവിട്ടു. തൊടുപുഴ, ഇടുക്കി, പീരുമേട്
താലൂക്കുകളുടെ പരിധി യിൽ പൊതു നിരത്തുകളിലും  പൊതു സ്ഥലങ്ങളിലും കാൽനട യാത്രക്കാരുടെയും ,വാഹന ഡ്രൈവർമാരുടെയും കാഴ്ചയെ മറയ്ക്കുന്ന രീതിയിലുള്ള ബോർ ഡുകൾ മാറ്റാനാണു നിർദേശം. സുരക്ഷിതമായ വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന ബോർഡുകൾ, ബാനറുകൾ,
ആർച്ചുകൾ, സമാന സ്വഭാവത്തിലുള്ള മറ്റു വസ്തുക്കൾ എന്നിവ 15 ദിവസത്തിനകം നീക്കം ചെയ്യുന്നതിനാണ് സബ് ഡിവിഷനൽ മജിസ്ട്രേട്ട് കൂടിയായ ഇടുക്കി സബ് കലക്ടർ ഡോ. അരുൺ എസ്.നായർ ഉത്തരവിട്ടത്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭ രണ സ്ഥാപന സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് എൻജിനീയർ , പൊതുമരാമത്ത് റോഡ് വിഭാഗം, ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്കാണ് ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow