താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍; ആകെ 583 പരാതികള്‍ക്ക് പരിഹാരമായി
ഇടുക്കിയില്‍ താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു താലൂക്കുകളിലായി ആകെ 583 പരാതികള്‍ക്ക് പരിഹാരമായി. ഓണ്‍ലൈനായി ആകെ ലഭിച്ചത് 1452 പരാതികളായിരുന്നു. ഇതില്‍ 344 പരാതികള്‍ പരിഗണിച്ച് തീര്‍പ്പാക്കി. വിവിധ താലൂക്കുകളില്‍ നേരിട്ട് ലഭിച്ചത് 617 അപേക്ഷകളാണ്. ഇതില്‍ 239 അപേക്ഷകള്‍ തീര്‍പ്പാക്കി. 549 അപേക്ഷകള്‍ പരിഗണിച്ച് തീര്‍പ്പാക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദാലത്ത് ദിവസം നേരിട്ട് കിട്ടിയ പരാതികളില്‍ 10 ദിവസത്തിനുള്ളില്‍ മറുപടി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭ്യമാക്കും.