താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ അക്രമണത്താൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു
താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ അക്രമണത്താൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് പരിക്കേറ്റത്. സംസാരശേഷിയില്ലാത്ത റിജേഷ് രാവിലെ അച്ഛനൊപ്പം റബ്ബർ ടാപ്പിങിന് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ഇതിനിടെ രാവിലെ 8 മണിയോടെയാണ് റബ്ബർ തോട്ടത്തിൽ നിന്നും കാട്ടുപോത്ത് ആക്രമിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ റിജേഷിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

