തമിഴ്നാട് മേഘമലയിൽ തമ്പടിച്ച അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്നാട് വനം വകുപ്പിൻ്റെ ശ്രമം തുടരുന്നു
അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്നാട് വനം വകുപ്പിൻ്റെ ശ്രമം തുടരുന്നു
തമിഴ്നാട് മേഘമലയിൽ തമ്പടിച്ച അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്നാട് വനം വകുപ്പിൻ്റെ ശ്രമം തുടരുന്നു. നിലവിൽ മേഘമല കടുവാ സങ്കേതത്തിലെ നിബിഢവനമേഖലയിലാണ് ആനയുള്ളത്. ഇന്നലെ രാത്രി മേഘമലക്ക് പോകുന്ന വഴിയിൽ തമ്പടിച്ച അരിക്കൊമ്പൻ പിന്നീട് കാട്ടിലേക്ക് കയറി. ആന തമിഴ്നാട് ഭാഗത്തേക്ക് വീണ്ടും നീങ്ങിയാൽ ചിന്നമന്നൂർ ജനവാസ മേഖലയിലേക്ക് എത്തും. ജനസാന്ദ്രതയുള്ളതും നിരവധി കൃഷിയിടങ്ങളുമുള്ള സ്ഥലമാണ് ചിന്നമന്നൂർ. അരിക്കൊമ്പൻ ഇവിടേക്കെത്തിയാൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും. ആനയെ കേരളാ വനമേഖലയിലേക്ക് കടത്താനാണ് തമിഴ്നാട് വനം വകുപ്പിൻ്റെ ശ്രമം.