ഇടുക്കി കിഴുകാനം ഫോറസ്റ്റ് ഓഫീസിനു മുൻപിലെ മരത്തിൽ കയറി ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി
കണ്ണംപടി ആദിവാസി കുടിയിലെ സരുൺ സജിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.കാട്ടിറച്ചി കൈവശം വച്ചു എന്ന കള്ളകേസിൽ നീതി ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് ആത്മഹത്യ ഭീഷണി.കള്ളക്കേസടുത്ത മുഴുവൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സസ്പെൻഷൻ നേരത്തെ പിൻവലിച്ചിരുന്നു.