.മരിയൻ കോളേജിലെ മരിയൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ 'സുസ്ഥിതിയിലേക്കുള്ള ബിസിനസ് പരിവർത്തനം' എന്ന വിഷയത്തിൽ ഫെബ്രുവരി 5, 6 തീയതികളിലായി നടക്കുന്ന അന്തർദേശീയ സമ്മേളനത്തിന് തുടക്കമായി
മരിയൻ കോളേജിലെ മരിയൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ 'സുസ്ഥിതിയിലേക്കുള്ള ബിസിനസ് പരിവർത്തനം' എന്ന വിഷയത്തിൽ ഫെബ്രുവരി 5, 6 തീയതികളിലായി നടക്കുന്ന അന്തർദേശീയ സമ്മേളനത്തിന് തുടക്കമായി
ഫെബ്രവരി 5 ന് 9.30 AM . ഡോ.രാജു നാരായണ സ്വാമി (ഐ. എ. എസ്, പ്രിൻസിപ്പൽ സെക്രട്ടറി, കേരള ഗവൺമെൻറ്) ഉദ്ഘാടനം നിർവഹിച്ചു. ഐസിഎസ്എസ് ആർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. മല്ലികാ ശങ്കർ വിശിഷ്ടാതിഥിയായിരുന്നു.
ഇന്ത്യ ഗവൺമെൻറ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭാരതീയ ജ്ഞാന പരമ്പരയുടെ മാസ്റ്റർ ട്രെയിനർ
ഡോ. ഭരത് ദാസ് മുഖ്യ പ്രഭാഷണം -നടത്തി
യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയിലെ സീനിയർ ലെക്ച്ചർ ഡോ. ഓയിക്കോക്ക് ലോങ് വിഷയത്തെ ആസ്പദമാക്കി പ്രത്യേക പ്രഭാഷണം നടത്തി.
കോളേജ് മാനേജർ റവ.ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, മാനേജ്മെൻ്റ് വിഭാഗം ഡയറക്ടർ ഡോ. ടി വി മുരളി വല്ലഭൻ എവർക്കും സ്വാഗതവും ,കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. ഷൈജു കെ എസ് ആശംസയും , കോൺഫറൻസ് സ്റ്റാഫ് കോർഡിനേറ്റർ ഡോ. ജോഷിജ ജോസ് നന്ദിയും പ്രകാശിപ്പിച്ചു.
19 രാജ്യങ്ങളിൽ നിന്നായി 51 വിദേശീയർ ഉൾപ്പടെ 179 പ്രതിനിധികൾ രണ്ട് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പ്രിൻസിപ്പൽ ഡോ.അജിമോൻ ജോർജ്ജ്, അഡ്മിനി സ്ട്രേറ്റർ റവ. ഫാ. തോമസ് എബ്രഹാം, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ജോബി സിറിയ്ക്ക്, ഡെ. ഡയറക്ടർ റവ.ഡോ.ജോസ് ചിറ്റടിയിൽ, കോർഡിനേറ്റർ ബിബിൻ സേവ്യർ എന്നിവർ കോൺഫ്റൻസിന് നേതൃത്വം നൽകുന്നു.



