മഹാമാഘ മഹോത്സവത്തോട് അനുബന്ധിച്ച്‌ ശീര്‍ഷാസന മഹോത്സവം സംഘടിപ്പിച്ചു

Feb 5, 2026 - 10:28
Feb 5, 2026 - 10:29
 0
മഹാമാഘ മഹോത്സവത്തോട് അനുബന്ധിച്ച്‌ ശീര്‍ഷാസന മഹോത്സവം സംഘടിപ്പിച്ചു
This is the title of the web page

മഹാ മാഘ മഹോത്സവത്തോട് അനുബന്ധിച്ച്‌ തിരുനാവായ തവനൂർ യജ്ഞ ഭൂമിയില്‍ നടന്ന 'ശീർഷാസന മഹോത്സവ'ത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ യോഗാസന അത്ലെറ്റുകള്‍ യോഗാ നൃത്തം, സൂര്യനമസ്കാരം, ശീർഷാസനം എന്നിവ അവതരിപ്പിച്ചു.യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തില്‍ ജനുവരി 31 ന് വൈകിട്ടാണ് പരിപാടി നടന്നത്. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം മഹാരാജിന്റെ സാന്നിധ്യത്തിലായിരുന്നു കുട്ടികള്‍ അടക്കമുള്ളവർ പരിപാടിയില്‍ പങ്കെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന സെക്രട്ടറി ജ്യോതിഷ് സി. ബി, വൈസ് പ്രസിഡന്റ് ചന്ദ്രൻ പി വേലായുധൻ, ജോയിൻ സെക്രട്ടറിമാരായ കുട്ടപ്പൻ എ. ടി, അഡ്വ. പ്രശാന്ത് ദയാനന്ദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു കാരായി, ജയരാജ് കോഴിക്കോട്, യോഗസന തൃശ്ശൂർ പ്രസിഡന്റ് ഷാജിവരവൂർ, യോഗാസന മലപ്പുറത്തിന്റെ പ്രസിഡന്റ് പ്രിയ എ കെ, സെക്രട്ടറിയും പ്രോഗ്രാം കോഡിനേറ്ററുമായ വിനോദ് കുമാർ. പി. ടി ദേശീയ കോച്ചും ജഡ്ജും ആയ അരുണ്‍ കൊടകര, യോഗാസന അത്‌ലറ്റ്സ്, കോച്ചസ്, ജഡ്ജസ് പങ്കെടുത്തു. ശീർഷാസന മഹോത്സവത്തില്‍ പങ്കെടുത്ത യോഗാസന അത്ലെറ്റുകള്‍ക്ക് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം സർട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow