ബസ് റൂട്ട് വിഷയത്തില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി

Feb 4, 2026 - 12:41
 0
ബസ് റൂട്ട് വിഷയത്തില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി
This is the title of the web page

ബസ് റൂട്ട് വിഷയത്തില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെഎസ്‌ആര്‍ടിസി ബസ് ഓടാതിരിക്കുക എന്ന മന്ത്രിയുടെ പ്രസ്താവന നയമായി കരുതപ്പെടും. അങ്ങനെ വന്നാല്‍ അത് വളരെ പ്രയാസമുണ്ടാക്കും. അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്ന മന്ത്രിയുടെ വാദം ശരിയാണ്. അതു നല്ലതുമാണ്. പക്ഷെ സാധാരണഗതിയില്‍ ഇന്ന് കേരളത്തില്‍ ധാരാളം പ്രൈവറ്റ് ബസുകള്‍ ഓടുന്ന റോഡില്‍ ധാരാളം കെഎസ്‌ആര്‍ടിസി ബസുകളും ഓടുന്നുണ്ട്. അവിടെ നിന്നെല്ലാം കെഎസ്‌ആര്‍ടിസി ബസുകള്‍ പിന്‍വലിക്കുക എന്ന നയം സര്‍ക്കാരിന് സ്വീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആ തരത്തിലേക്ക് പോകുന്നത് വളരെ വിഷമമായി മാറും. അതുകൊണ്ടാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊട്ടു പിന്നാലെ മുന്‍ പ്രസ്താവനയില്‍ തിരുത്തുമായി മന്ത്രി ഗണേഷ് കുമാര്‍ രംഗത്തെത്തി. പ്രൈവറ്റ് ബസ് ഓടുന്ന എല്ലാ സ്ഥലത്തു നിന്നും മാറുന്ന പ്രശ്‌നമേയില്ല. പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്തെല്ലാം കെഎസ്‌ആര്‍ടിസിയും ഓടുന്നുണ്ട്. തീരെ വണ്ടിയില്ലാത്ത ഇടങ്ങളില്‍ ഓടിച്ചപ്പോള്‍ കളക്ഷന്‍ കിട്ടിയ കാര്യമാണ് പറഞ്ഞത്. പ്രൈവറ്റ് ബസുകളുമായി മത്സരിച്ച്‌ കെഎസ്‌ആര്‍ടിസിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അതനര്‍ത്ഥം എല്ലാ സ്ഥലത്തും മാറി കൊടുക്കുമെന്ന് അല്ലായെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow