ഗുരുവായൂര്‍ ദര്‍ശനത്തിന് 'ഫെയ്‌സ്‌ ആപ്' ; ഉടൻ പ്രാബല്യത്തിലാവും

Feb 3, 2026 - 12:21
 0
ഗുരുവായൂര്‍ ദര്‍ശനത്തിന് 'ഫെയ്‌സ്‌ ആപ്' ; ഉടൻ പ്രാബല്യത്തിലാവും
This is the title of the web page

ഗുരുവായൂർ ക്ഷേത്രത്തില്‍ സുഗമ ദർശനത്തിന് 'ഫെയ്‌സ് ആപ്' ഡിജിറ്റല്‍ സംവിധാനം വൈകാതെ നടപ്പാവും.മണിക്കൂറുകള്‍ വരിനില്‍ക്കേണ്ടി വരുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് പാടെ മാറ്റം വരുന്ന സംവിധാനമാണിത്. ഇതിനായി വിവിധ ഏജൻസികള്‍ ഗുരുവായൂർ ദേവസ്വത്തെ സമീപിച്ചു തുടങ്ങി. തിങ്കളാഴ്ച തന്നെ നാലു കമ്ബനികളാണ് ബന്ധപ്പെട്ടത്. ഈ സംവിധാനം ദേവസ്വം ഭരണസമിതിക്കു മുൻപില്‍ അവതരിപ്പിച്ചുകാണിക്കുന്നതിന് ഏജൻസികളെ ഉടനെ വിളിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്ഷേത്രനടയില്‍ വിവിധയിടങ്ങളില്‍ ഫെയ്‌സ് ആപ് കൗണ്ടറുകള്‍. അവിടെ സ്കാനറില്‍ മുഖം കാണിച്ചാല്‍ ആളെ തിരിച്ചറിയുന്ന വിധമുള്ള ടോക്കണ്‍ ലഭിക്കും. അതില്‍ ദർശനസമയം ഉണ്ടാകും. ഭക്തർ വരിനില്‍ക്കുന്ന കേന്ദ്രം 12 കംപാർട്ടുമെന്റുകളായി തിരിക്കും. ആദ്യത്തേത് ഒന്നു മുതല്‍ 200 പേർക്ക്. രണ്ടാമത്തേത് 200 മുതല്‍ 400 വരേയും. ഭക്തർക്ക് ലഭിക്കുന്ന ടോക്കണ്‍ നമ്ബറുകള്‍ കംപാർട്ട്മെന്റുറുകളില്‍ തെളിയും. അതനുസരിച്ചുമാത്രം പ്രവേശിച്ചാല്‍ മതി. കൂടാതെ, എത്രപേർ ദർശനം നടത്തിയെന്ന് കണക്ക് ലഭിക്കും. ആളെ തിരിച്ചറിയാൻ കഴിയുമെന്നതുകൊണ്ട് സുരക്ഷാ സംവിധാനവും മികച്ചതാകും. പോലീസും ഇതിന് നല്ല പിന്തുണയാണ് നല്‍കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow