കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ ഫെബ്രുവരി 5,6,7,8 തീയതികളിൽ നടക്കും

Feb 2, 2026 - 17:08
 0
കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ ഫെബ്രുവരി 5,6,7,8 തീയതികളിൽ നടക്കും
This is the title of the web page

കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ ഫെബ്രുവരി 5,6,7,8 തീയതികളിൽ നടക്കും

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കുടിയേറ്റ കർഷകരുടെ സംഗമ വേദിയും ആഘോഷവുമായ കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളി തിരുനാൾ ഫെബ്രുവരി 5,6,7,8 തീയതികളിൽ നടത്തും. ഹൈറേഞ്ചിലെ ആദ്യകാല ദൈവാലയമായ കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗ്ഗീസിന്റെയും, വിശുദ്ധ സെബസ്തത്യാനോസിന്റെയും തിരുനാളിന് ഫെബ്രുവരി അഞ്ചിന് കൊടി ഉയരുമെന്ന് ഫെറോനാ വികാരി ഫാ. ജോസ് മംഗലത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 

5,6,7,8 തീയതികളിലാണ് തിരുനാളിന്റെ ഭാഗമായ പ്രധാന ആഘോഷപരിപാടികൾ നടക്കുന്നത്.

05 ന് വ്യാഴാഴ്ച രാവിലെ 6.30 ന് പരിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് 4.45-ന് കൊടിയേറ്റും ലദിഞ്ഞും.ഫെറോനാ വികാരി ഫാ. ജോസ് മംഗലത്തിൽ തിരുനാൾ കൊടി ഉയർത്തും. തുടർന്ന് 5 പിഎം ന് നടക്കുന്ന വിശുദ്ധ കുർബാനക്കും നൊവേനക്കും ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോർജ് പുല്ലാന്തനാൽ കാർമികത്വം വഹിക്കും. 

തുടർന്ന് ഇടവകയിലെ എല്ലാ വീടുകളിലേക്കും കഴുന്ന് കൊണ്ടുപോകും.6 ന് വെള്ളിയാഴ്ച സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞു 4.30 ന് എല്ലാ കൂട്ടായ്മകളിൽ നിന്നും കഴുന്നു പ്രദക്ഷിണം പള്ളിയിൽ എത്തും.

തുടർന്ന് 5 പി എം ന് നടക്കുന്ന ആഘോഷമായ പരിശുദ്ധ കുർബാനക്ക് മുൻ വികാരിമാരായ

ഫെറോനാ വികാരി ഫാ.അഗസ്റ്റിൻ നെല്ലിയാനി, ഫാ. ജോൺ വെട്ടുവയലിൽ, ഫാ. ജോർജ്

മണ്ഡപത്തിൽ, ഫാ. ജസ്റ്റിൻ പഴേപറമ്പിൽ, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. വിൽഫിച്ചൻ തെക്കെവയലിൽ തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് 6.30 ന് സെമിത്തേരി സന്ദർശനവും. പ്രാർത്ഥനകളും നടക്കും. രാത്രി 7. പിഎം ന് കലാ വിരുന്ന്.

7 ന് ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന-

3.30 ന് ജപമാല, 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, ഫാ. വർഗീസ് മണക്കാട്ട് തുടർന്ന് വൈകുന്നേരം 6.30 ന്

ആഘോഷമായ ടൗൺ പ്രദക്ഷിണം. 8. ന് ടൗൺ കപ്പേള യിൽ ലദീഞ്ഞ്. തിരുനാൾ സന്ദേശം.പ്രൊഫ. ഹാരി. സി. ജോസഫ് (സെന്റ് ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി ) നടത്തും.

8.30 ന് വാദ്യ മേളങ്ങൾ രാത്രി 9 ന് ആകാശവിസ്മയം.

തിരുനാൾ സമാപന ദിനമായ 8ന് ഞായറാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന. 9.30 ന് നടക്കുന്ന ആഘോഷമായ റാസ കുർബാനക്ക് അസിസ്റ്റന്റ് വികാരി, ഫാ ജോസഫ് നിരവത്ത് കാർമികത്വം

വഹിക്കും. അസി. വികാരി ഫാ. അനൂപ് കരിങ്ങാട് സന്ദേശം നൽകും. തുടർന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഗ്രേസ് മൗണ്ട് വികാരി ഫാ. വർഗീസ് പാറക്കൽ കാർമികത്വം വഹിക്കും.

തുടർന്ന് 6.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞു, 7.45 ന് സമാപന ആശീർവ്വാദം. വാദ്യമേളങ്ങൾ. തിരുനാൾ കൊടിയിറക്ക്. തുടർന്ന് റോയൽ ബീറ്റ്സ് പത്തനം തിട്ട അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

പത്ര സമ്മേളനത്തിൽ അസി. വികാരി ഫാ. അനൂപ് കരിങ്ങാട്, 

ജോഷി പുത്തൻപുരക്കൽ, 

 എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow