,അച്ഛനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സ്വന്തം കരളിന്റെ പാതിയും പകുത്തു നല്‍കിയ മകളുടെ പോരാട്ടം ഫലം കണ്ടില്ല; അമൃതയെ തനിച്ചാക്കി പ്രദീപ് ഓര്‍മ്മയായി

Feb 2, 2026 - 12:13
 0
,അച്ഛനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സ്വന്തം കരളിന്റെ പാതിയും പകുത്തു നല്‍കിയ മകളുടെ പോരാട്ടം ഫലം കണ്ടില്ല; അമൃതയെ തനിച്ചാക്കി പ്രദീപ് ഓര്‍മ്മയായി
This is the title of the web page

അച്ഛനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സ്വന്തം കരളിന്റെ പാതിയും പകുത്തു നല്‍കിയ മകളുടെ പോരാട്ടം ഫലം കണ്ടില്ല.അടൂർ കൊടുമണ്‍ സ്വദേശി പ്രദീപ് യാത്രയായി.2025 ഡിസംബർ 26ന് അമൃതയുടെ കരള്‍ അച്ഛന്റെ ശരീരത്തിലേക്ക് മാറ്റിവെച്ചു. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ പ്രദീപ് മരണത്തിന് കീഴടങ്ങി.ഗുരുതരമായ കരള്‍ രോഗം ബാധിച്ചതിനെ തുടർന്നാണ് കൊടുമണ്‍ പ്രദീപ് ഭവനത്തില്‍ പ്രദീപ് ജി കുറുപ്പ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അഞ്ചുവർഷമായി ചികിത്സയിലായിരുന്ന പ്രദീപിന്‍റെ ആരോഗ്യനില കഴിഞ്ഞ ഒരു വർഷമായി ഗുരുതരമായിരുന്നു. കരള്‍ മാറ്റിവെച്ചില്ലെങ്കില്‍ ജീവന് ആപത്താണെന്ന നിലയില്‍ എത്തിയതോടെയാണ് മകള്‍ പ്ലസ് ടു വിദ്യാർത്ഥിനിയായ അമൃത അച്ഛന് കരള്‍ പകുത്തു നല്‍കാൻ തയ്യാറായത്. 70 ശതമാനവും കരള്‍ അമൃത അച്ഛനു നല്‍കി. വിവിധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ലക്ഷക്കണക്കിന് രൂപ ചെലവ് വന്ന ശസ്ത്രക്രിയ നടത്തിയത്.

അച്ഛന്റെ അന്ത്യ കർമ്മങ്ങള്‍ അമൃതയും ചേർന്നാണ് ചെയ്തത്.അരുണ്‍ പ്രദീപ് ആണ് മറ്റൊരു മകൻ. സിനിയാണ് ഭാര്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow