സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയിൽ നടന്നു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ഔസേപ്പ് ഉദ്ഘാടനംചെയ്തു.
സംയുക്ത ട്രേഡ് യൂണിയന്‍
ജില്ലാ കണ്‍വന്‍ഷന്‍
കട്ടപ്പനയിൽ നടന്നു.
എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ഔസേപ്പ് ഉദ്ഘാടനംചെയ്തു.
ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടന്ന കൺവർഷൻ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ഔസേപ്പ് ഉദ്ഘാടനംചെയ്തു.
പണിമുടക്കിന് മുന്നോടിയായി 10, 11 തീയതികളില്‍ ജില്ലയിലുടനീളം പ്രചാരണം നടക്കും. 11ന് വൈകിട്ട് അഞ്ചിന് എല്ലാ തൊഴിലാളി കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനവും, പണിമുടക്ക് ദിനത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്താനും തീരുമാനമായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി എസ് രാജന്‍ അധ്യക്ഷനായിരുന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി, ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, ടിയുസിഐ ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂര്‍, സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, വി ആര്‍ ശശി, ജോസ് ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലാളികളും നേതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.



