വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന നാല് കിലോ കഞ്ചാവുമായി ഇടുക്കിയിൽ രണ്ട് പേര്‍ പിടിയില്‍

Jan 31, 2026 - 14:40
 0
വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന നാല് കിലോ കഞ്ചാവുമായി ഇടുക്കിയിൽ രണ്ട് പേര്‍ പിടിയില്‍
This is the title of the web page

വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന നാല് കിലോ കഞ്ചാവുമായി ഇടുക്കിയിൽ രണ്ട് പേര്‍ പിടിയില്‍.രാജാക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്രോൾ പമ്പിന് സമീപം രാജാക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് 4 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായത്. വാഹന പരിശോധന നടത്തുന്നതിനിടെ ഒരു ബൈക്കിൽ എത്തിയ ഇടുക്കി കീരിത്തോട് സ്വദേശി സന്തോഷ്, കത്തിപ്പാറ സ്വദേശി അശ്വിൻ സോമരാജ് എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്.

രണ്ട് കിലോയുടെ പൊതികളാക്കി കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു.തൊണ്ടിമുതലും ബൈക്കും കസ്റ്റഡിയിലെടുത്തു പ്രതികളെ ചോദ്യചെയ്തു വരുന്നു.കഞ്ചാവ് എവിടെ നിന്നു വാങ്ങിയെന്നോ,എങ്ങോട്ട് കൊണ്ടുപോകുന്നെന്നോ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ അടിമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണവും ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow