ജൂസ് നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചു; ഭര്‍തൃപിതാവിനെ പരിചരിക്കാനെത്തിയ നഴ്‌സ് പീഡിപ്പിച്ചെന്ന് യുവതി
വീട്ടില്‍ ഭര്‍ത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്ത് ഭര്‍തൃപിതാവിനെ പരിചരിക്കാനെത്തിയ മെയില്‍ നഴ്‌സ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതിജൂസ് കൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്.
ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ ഹോം നഴ്‌സ് പകല്‍ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭര്‍തൃപിതാവിനും നല്‍കിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി. വീട്ടില്‍ താമസിച്ചാണ് മെയില്‍ നഴ്‌സ് ഭര്‍തൃപിതാവിനെ പരിചരിച്ചിരുന്നത്. സംഭവത്തിന് ശേഷം ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു.
ഭര്‍ത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്തതായും പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.



