സജിതടത്തില്‍ സഹകരണ ആശുപത്രി സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍

Aug 17, 2023 - 12:25
 0
സജിതടത്തില്‍
സഹകരണ ആശുപത്രി
സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍
This is the title of the web page

കട്ടപ്പന:   സഹകരണ ആശുപത്രിയുടെ 26 സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി സജിതടത്തലിനെ നിയമിച്ചു.  ഹോസ്പിറ്റല്‍  അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്  യോഗമാണ് എം.ഡിയായി  പുതിയ നിയമനം  നല്‍കിയത്. ഏഴ് ആശുപത്രികള്‍, സിംസ് സ്കൂള്‍ ഓഫ് നഴ്സിംഗ്  , കോകെയര്‍ ഫാര്‍മ ഹോള്‍സെയില്‍സ് വിഭാഗം, കോ ഓപ്പറേറ്റീവ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പാരാമെഡിക്കല്‍ കോളേജ്  , 8 നീതി മെഡിക്കല്‍ സ്റ്റോറുകള്‍  , 6 നീതി മെഡിക്കല്‍ ലാബുകള്‍, ഡോക്ടര്‍ @ ഹോം പദ്ധതി, തണല്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ ചുമതലയാണ് നിര്‍വ്വഹിക്കുക.
   ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എച്ച്ഡിഎഫ്സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ്, സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് വിഭാഗമായ എസ്ബിഐ ലൈഫ് എന്നീ കമ്പനികളില്‍ യൂണിറ്റ് മാനേജറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് കെ.യു വിനു അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടര്‍ ആന്റ് ഡയറക്ടര്‍ സി.വി വര്‍ഗീസ്  വൈസ് പ്രസിഡന്റ് കെ.പി സുമോദ്, ഡയറക്ടര്‍മാരായ കെ.ആര്‍ സോദരന്‍, കെ.ജെ ഷൈന്‍,സാലി ജോളി, ടോമി ജോര്‍ജ്, എം.സി ബിജു, എം.കെ അനീഷ്, സെക്രട്ടറി ആല്‍ബിന്‍ ഫ്രാന്‍സീസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow