കാഞ്ഞങ്ങാട് സഹകരണ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു
കാഞ്ഞങ്ങാട് കുശാല്‍ നഗർ പത്തായ പുരയ്‌ക്ക് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കൊടവലം പട്ടർ കണ്ടത്തെ എം.നിധീഷാണ് (35) മരിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ട് ആറു മണിയോടെയാണ് നിധീഷിനെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടത്.
വീട്ടില്‍ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം. ആത്മഹത്യയാണ് എന്നാണ് പൊലിസ് നല്‍കുന്നപ്രാഥമിക വിവരം. പിതാവ് പരേതനായ നിട്ടൂർ കുഞ്ഞിരാമൻ, മാതാവ് ബാലാമണി, ഭാര്യ :വീണ (കവ്വായി), മകൻ : നിവാൻ, സഹോദരങ്ങള്‍ എം. നാനുഷ്, എം.നികേഷ്

