ജെ.സി.ഐ സംയുക്ത പ്രസിഡൻഷ്യൽ അക്കാദമി തേക്കടിയിൽ സമാപിച്ചു; നാഷണൽ പ്രസിഡന്റ് ജെ.എഫ്.ജി. ഭരത് എൻ. ആചാര്യ മുഖ്യാതിഥിയായി

Jan 27, 2026 - 09:48
 0
ജെ.സി.ഐ സംയുക്ത പ്രസിഡൻഷ്യൽ അക്കാദമി തേക്കടിയിൽ സമാപിച്ചു; നാഷണൽ പ്രസിഡന്റ് ജെ.എഫ്.ജി. ഭരത് എൻ. ആചാര്യ മുഖ്യാതിഥിയായി
This is the title of the web page

തേക്കടി: ജെ.സി.ഐ ഇന്ത്യ സോൺ 20, സോൺ 22 എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തേക്കടി സ്റ്റെർലിംഗ് ഹോളിഡേയ്സിൽ നടന്ന മൂന്ന് ദിവസത്തെ പ്രസിഡൻഷ്യൽ അക്കാദമി പ്രൗഢഗംഭീരമായി സമാപിച്ചു. 2026 പ്രവർത്തന വർഷത്തെ മികവോടെ നയിക്കാൻ ലോക്കൽ പ്രസിഡന്റുമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ "Lead, Connect, Evolve" എന്ന പ്രമേയത്തിലാണ് അക്കാദമി സംഘടിപ്പിച്ചത്.

ഈ വർഷത്തെ അക്കാദമിയുടെ മുഖ്യാതിഥിയായി ജെ.സി.ഐ. ഇന്ത്യ നാഷണൽ പ്രസിഡന്റ് JFG Bharath N Acharya പങ്കെടുത്തു. അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം JFS സന്തോഷ് കുമാർ നിർവ്വഹിച്ചു. സമാപന ചടങ്ങുകളുടെ ഉദ്ഘാടനം Jc Sen Dr എലിയാസ് തോമസ് നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സോൺ 20 നേതൃത്വത്തിന്റെ കരുത്തിൽ മികച്ച സംഘാടനം;സോൺ 20 പ്രസിഡന്റ് JCI Sen ജെയ്‌സൺ അറക്കലിന്റെയും ,Z20 ഡയറക്ടർ മാനേജ്‌മെന്റ് JFD അബിൻ ബോസ്, Z20 ഹോസ്റ്റ് ZVP Jc ജോജോ കുമ്പളന്താനം അക്കാദമിയിലുടനീളം സാന്നിധ്യമാകുകയും സോൺ 20-ൽ നിന്നുള്ള പ്രസിഡന്റുമാർക്ക് ആവശ്യമായ പിന്തുണയും കരുത്തും നൽകുകയും ചെയ്തു.

അക്കാദമി ചെയർമാൻ JCI Sen ദാക്സ് ഷാ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. പൈലറ്റ് ഫാക്കൽറ്റി JFS അനീഷ് സി. മാത്യു, കോ-ഫാക്കൽറ്റികളായ JFS ജെയ്‌സൺ തോമസ്, JFS പ്രജിത്ത് വി. എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

സോൺ 22 പ്രസിഡന്റ് JFF ശ്യാം മോഹൻ എം.എസ്., സോൺ 22 ZD. മാനേജ്‌മെന്റ് JFS കിഷൻ രാജ് വി.എസ്. എന്നിവരും അക്കാദമിയിൽ സംബന്ധിച്ചു. ജെ.സി.ഐ. കട്ടപ്പന ടൗൺ പ്രസിഡന്റ് Jc ജിജോമോൻ ജോർജിന്റെ നേതൃത്വത്തിലുള്ള ഹോസ്റ്റ് ടീം അക്കാദമിക്ക് ആതിഥേയത്വം വഹിച്ചു. ജെ.സി.ഐ. കോതമംഗലം അംഗം Jc. വിവേക് ലാലിനെ 'വൺ ഡേ നാഷണൽ പ്രസിഡന്റായി' അക്കാദമിയിൽ വെച്ച് തിരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow