സര്‍ക്കാരിൻ്റെ ബ്രാൻഡി അടുത്തമാസം വില്‍പ്പനയ്ക്ക്; ലിറ്ററിന് 1000 രൂപയില്‍ താഴെ വില,? പേരില്‍ തീരുമാനമായില്ല

Jan 26, 2026 - 11:38
 0
സര്‍ക്കാരിൻ്റെ ബ്രാൻഡി അടുത്തമാസം വില്‍പ്പനയ്ക്ക്; ലിറ്ററിന് 1000 രൂപയില്‍ താഴെ വില,? പേരില്‍ തീരുമാനമായില്ല
This is the title of the web page

സർക്കാർ നേരിട്ട് നിർമിക്കുന്ന ബ്രാൻഡി അടുത്തമാസം വില്‍പനയ്ക്ക് എത്തുമെന്നാണ് വിവരം.ചിറ്റൂർ മേനോൻപാറയില്‍ സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ ഡിസ്റ്റിലറീസില്‍ പ്ലാന്റിന് ആവശ്യമായ ടാങ്കുകള്‍ സ്ഥാപിച്ചു.അടുത്തമാസം നിർമാണോദ്ഘാടനം നടത്താനുള്ള തരത്തിലാണു ക്രമീകരണങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു.ബ്രാൻഡിക്ക് ലിറ്ററിന് 1000 രൂപയില്‍ താഴെയാകും വിലയെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം സർക്കാർ ഇതുവരെ നടത്തിയിട്ടില്ല.മദ്യ നിർമാണത്തിന് ആവശ്യമായ ഇഎൻഎ ( എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ) സൂക്ഷിക്കുന്നതിനു രണ്ടരലക്ഷം ലീറ്ററിന്റെ 3 ടാങ്കുകളാണ് മലബാർ ഡിസ്റ്റിലറീസില്‍ പ്ലാന്റില്‍ സ്ഥാപിച്ചത്. വെള്ളം സൂക്ഷിക്കുന്നതിന് രണ്ട് ലക്ഷം ലിറ്ററിന്റെ ടാങ്കും ബ്ലെൻഡിങ്ങിനായി 75,000 ലീറ്ററിന്റെ ആറ് ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്. ലേബലിങ് മെഷീനുകളും എത്തിച്ചു.ആവശ്യക്കാർ ഏറെയുള്ള ജവാൻ റമ്മിന് ശേഷമാണ് സംസ്ഥാന സർക്കാരിൻ്റെ ബ്രാൻഡി വിപണിയില്‍ എത്താൻ ഒരുങ്ങുന്നത്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow