തായ്ക്വേണ്ടയിൽ ദേശീയ മെഡൽ തിളക്കവുമായി കട്ടപ്പനക്കാരി ഡിവിനാമോൾ തോമസ്
തായ്ക്വേണ്ടയിൽ ദേശീയ മെഡൽ തിളക്കവുമായി കട്ടപ്പനക്കാരി ഡിവിനാമോൾ തോമസ്
ഡൽഹി ടാൽക്കറ്റോറ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ജനുവരി 13-15 വരെ നടന്ന 39 -മത് ദേശീയ സബ്ജൂനിയർ തായ്‌ക്കോണ്ടോ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പെൺകുട്ടികളുടെ 41 കിലോഗ്രാമിൽ താഴെയുള്ളവരുടെ മത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കി കട്ടപ്പന ഓക്സിലിയം സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ഡിവിനാമോൾ തോമസ്. സമീപകാലത്ത് ഇടുക്കി ജില്ലയിൽനിന്ന് ഒളിമ്പിക് മത്സരയിനമായ തായ്‌ക്കോണ്ടയിൽ കൈവരിക്കുന്ന ഏറ്റവും മികച്ച നേട്ടമാണിത്. കട്ടപ്പന ചലഞ്ചേഴ്സ് തായ്ക്വേണ്ടോ അക്കാദമിയിൽ മാസ്റ്റർ രജീഷ് ടി. രാജുവിന്റെ ശിക്ഷണത്തിലാണ് ഡിവിനാമോൾ പരിശീലനം നേടുന്നത്. കട്ടപ്പന വള്ളക്കടവ് സ്വദേശികളായ പുത്തൻവീട്ടിൽ, തോമസ് മാത്യു - നിജി തോമസ് ദമ്പതികളുടെ മകളാണ്.

