പേപ്പർ ഉത്പന്ന നിർമ്മാണയുണിറ്റ് ഉൽഘാടനം
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 'ഹാൻഡ്‌സ് ഓഫ് ഹോപ്പ്' പദ്ധതി യുടെ ഭാഗമായി പടമുഖം സ്നേഹമന്ദിരത്തിൽ പേപ്പർ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
മുരിക്കാശ്ശേരി സ്നേഹമന്ദിരത്തിലെ അന്തേവാസികൾക്ക് സ്വയംതൊഴിലും സുസ്ഥിര വരുമാനവും ലക്ഷ്യമിട്ടാണ് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും റോട്ടറി ഇന്റർനാഷണലും സംയുക്തമായി നടപ്പിലാക്കുന്ന 'ഹാൻഡ്‌സ് ഓഫ് ഹോപ്പ്' പേപ്പർ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് പ്രവർത്തന
മാരംഭിച്ചത്. റോട്ടറി ക്ലബ് ഓഫ് മക്കിന്നി യുമായി സഹകരിച്ചാണ് ഈ ഗ്ലോബൽ ഗ്രാന്റ് പദ്ധതി നടപ്പിലാക്കിയത്.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ജി.എൻ രമേഷ്, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ടിഷ്യൂ പേപ്പർ, പേപ്പർ ബാഗ്, കപ്പ്, പ്ലേറ്റ് തുടങ്ങിയവ നിർമ്മിക്കുന്ന യൂണിറ്റിലൂടെ ലഭിക്കുന്ന വരുമാനം സ്നേഹമന്ദിരത്തിന്റെ ദൈനംദിന ചെലവുകൾക്കും അന്തേവാസികളുടെ ക്ഷേമത്തിനുമായി വിനിയോഗിക്കും. നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ അന്തേവാസികൾക്ക് പുതിയ തൊഴിൽ നൈപുണ്യങ്ങൾ നേടാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ സ്നേഹമന്ദിരം ഡയറക്ടർ വി.സി രാജു, റോട്ടറി ക്ലബ് ഓഫ് മക്കിന്നി പ്രതിനിധി സി.സി തിയോഫിൻ ചാമക്കാല, ഗ്ലോബൽ ഗ്രാന്റ് ചെയർമാൻ ജോസ് മാത്യു, അസിസ്റ്റന്റ് ഗവർണർ പ്രിൻസ് ചെറിയാൻ, ക്ലബ് പ്രസിഡന്റ് അഖിൽ വിശ്വനാഥൻ, സെക്രട്ടറി കിരൺ ജോർജ് തോമസ്, ട്രഷറർ ജോസ് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് വാങ്ങുന്നതിലൂടെ സ്നേഹമന്ദിരത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്ന് റോട്ടറി ഭാരവാഹികൾ അഭ്യർത്ഥിച്ചു.



