ഇടുക്കിയിലെ ഭൂമി കയ്യേറ്റം : അധികാരികൾ ഉറങ്ങുന്നുവെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

Jan 18, 2026 - 17:52
 0
ഇടുക്കിയിലെ ഭൂമി കയ്യേറ്റം : അധികാരികൾ ഉറങ്ങുന്നുവെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ
This is the title of the web page

ഇടുക്കി ജില്ലയിൽ വാഗമണ്ണിലും പീരുമേട്, പരുന്തുംപാറ, മൂന്നാർ മേഖലകളിൽവ്യാപകമായി നടക്കുന്ന ഭൂമി കയ്യേറ്റത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ റവന്യൂ അധികാരികൾ കയ്യേറ്റത്തിന് കൂട്ടുനിൽക്കുന്നതായും ഇതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽനിയമ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകുവാൻ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ഇടുക്കി ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട് വ്യാപകമായ രീതിയിലാണ് ഭൂമി കയറുന്നത്. കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. വാഗമൺ മേഖലയിൽ മാത്രം സർക്കാർ ബോർഡുകൾ നീക്കം ചെയ്ത് 66 ഭൂമി കയറ്റങ്ങളാണ് നടന്നിട്ടുള്ളത്.

  ജില്ലാ പ്രസിഡണ്ട് സന്തോഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി മുഖ്യ പ്രഭാഷണം നടത്തി.ബിജു പി ഡേവിഡ്, സി.എൻ മണി, ഖാലിദ് സഖാഫി, സാജൻ ജോസഫ്, ജിജോ ജോസഫ്,പി എസ്‌ ഷാജി.ഷൈല ഷാനവാസ്‌. ശ്രീരാജ് ചിറ്റക്കാട്ട്,, ശെന്തി ൽ വി. കെ എന്നിവർ സംസാരിച്ചു.ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ജില്ലാ കോർഡിനേറ്ററും പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മായ ശാന്തി രമേശിന് സ്വീകരണം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow