പുളിയന്മല ക്രൈസ്റ്റ് കോളേജിൽ സംസ്ഥാനതല സൈക്കോളജി പ്രദർശനം ജനുവരി 21,22,23 തീയതികളിൽ
പുളിയന്മലയിൽ കഴിഞ്ഞ പത്ത് വർഷങ്ങളായി സജീവമായി പ്രവർത്തിച്ചു വരുന്ന കൈസ്റ്റ് കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ, 2026 ജനുവരി മാസം 20, 21, 22 തിയതികളിൽ “ARS MENTIS” എന്ന പേരിൽ ഒരു സംസ്ഥാനതല മനശാസ്ത്ര ബോധവൽക്കരണ പ്രദർശനം സംഘടിപ്പിക്കപ്പെടുന്നു.മനസ്സിനെയും മനശാസ്ത്ര പഠനങ്ങളെയും ആധാരമാക്കി, മനുഷ്യ മസ്തിഷ്കത്തിന്റെ ഘടനയും പ്രവർത്തന രീതികളും പൊതുജനങ്ങൾക്ക് ലളിതവും ആകർഷകവുമായ രീതിയിൽ മനസ്സിലാക്കുവാൻ ഉദ്ദേശിച്ചാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
മനസ്സും മനസ്സിന്റെ ആരോഗ്യവും തന്നെയാണ് മനുഷ്യന്റെ വ്യക്തിത്വവും ജീവിതപാതയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്. ഈ യാഥാർത്ഥ്യത്തെ ആഴത്തിൽ ബോധ്യപ്പെടുത്തുന്ന തരത്തിലാണ് “ARS MENTIS” പ്രദർശനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ജനറൽ സൈക്കോളജി, ന്യൂറോ സൈക്കോളജി, ഫോറൻസിക് സൈക്കോളജി, അബ്നോർമൽ സൈക്കോളജി എന്നിങ്ങനെ വിവിധങ്ങളായ സ്റ്റാളുകൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഓജോ ബോർഡ്, പരാപസൈക്കോളജി, psuedo സൈക്കോളജി സ്റ്റാളുകൾ ഈ പ്രദർശനത്തിൻ്റെ പ്രത്യേകതയാണ്. കുട്ടികൾക്കും, സാധാരണജനങ്ങൾക്കും ഈ പരിപാടി 21,22,23 ദിവസങ്ങളിൽ 10-4 മണിവരെ ക്രൈസ്റ്റ് കോളേജിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.



