കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇടുക്കി ജില്ല മേഖല സമ്മേളനങ്ങൾക്ക് തുടക്കമായി.

Jan 18, 2026 - 15:17
 0
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇടുക്കി ജില്ല മേഖല സമ്മേളനങ്ങൾക്ക് തുടക്കമായി.
This is the title of the web page

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇടുക്കി ജില്ല മേഖല സമ്മേളനങ്ങൾക്ക് തുടക്കമായി.പീരുമേട് മേഖലാ സമ്മേളനമാണ് ആദ്യം തുടങ്ങിയത്. പരിപാടി സംസ്ഥാന സെക്രട്ടറി നിസാർ കോയാ പറമ്പിൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ഏറ്റവും വലിയ കേബിൾ ടിവി സംഘടനയായ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മേഖല ജില്ല സമ്മേളനങ്ങൾ നടത്തി വരികയാണ് ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയുടെ ആദ്യ മേഖല സമ്മേളനമാണ് വണ്ടിപ്പെരിയാറിൽ വച്ച് നടന്നത് പീരുമേട് മേഖലയിൽ 22 ഓളം ഓപ്പറേറ്റർമാർ ഉള്ള സംഘടനയുടെ മേഖല സമ്മേളനം വണ്ടിപ്പെരിയാർ സ്പ്രിംഗ് ഡയൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിന് മുന്നണിയായി രജിസ്ട്രേഷൻ തുടർന്ന് പതാക ഉയർത്തലും നടന്നു മേഖല പ്രസിഡണ്ടും ഏറ്റവും മുതിർന്ന അംഗം കൂടിയായ കുട്ടപ്പൻ കുട്ടിക്കാനം ആണ് പതാക ഉയർത്തിയത് ഇതോടെയാണ് സമ്മേളനത്തിന് തുടക്കമായതും.

തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ പ്രസിഡണ്ട് കുട്ടപ്പൻ അധ്യക്ഷൻ ആയിരുന്നു സംഘടന ഭാരവാഹി നിഷിദ്ധ സുലൈമാൻ സ്വാഗതം ആശംസിച്ച യോഗം കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു.മൾട്ടി നാഷണൽ കമ്പനികളുടെ മത്സരിക്കുന്ന ഏറ്റവും വലിയ കമ്പനിയായി തന്നെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കമ്പനിയായ കേരള വിഷൻ മാറിയതായും അദ്ദേഹം ഉദ്ഘാടന യോഗത്തിൽ പറഞ്ഞു.

 തുടർന്ന് പീരുമേട് മേഖലാ സെക്രട്ടറി എബ്രഹാം കെഎ റിപ്പോർട്ടും ട്രഷറർ അക്ബർ കെ കെ കണക്കും അവതരിപ്പിച്ചു.സംസ്ഥാന ജില്ലാ ഭാരവാഹികളായ അഗസ്റ്റിൻ കെ ഡാനിയൽ സനീഷ്,മേഖല നിരീക്ഷകൻ ബിജോയ് എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് പീരുമേട് ഗ്രാമപഞ്ചായത്തിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേബിൾ ടിവി ഓപ്പറേറ്റർ കൂടിയായ നെഷീദ് സുലൈമാൻ ഉൾപ്പെടെയുള്ളവരെ ആദരിക്കുകയും ചെയ്തു. തുടർന്ന് ഇലക്ഷൻ മുഖേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അക്ബർ കെ കെ, സെക്രട്ടറി എബ്രഹാം കെ എ ട്രഷറർ വിൻസന്റ് എന്നിവർ അടങ്ങുന്ന അഞ്ചംഗ കമ്മറ്റിയും തിരഞ്ഞെടുത്തു. സമ്മേളനത്തിൽ പീരുമേട് മേഖലയിലെ മുഴുവൻ അംഗങ്ങളും പങ്കാളികളാവുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow