പാലിയേറ്റീവ് ദിനത്തിൽ 1 വർഷം നീണ്ടു നിൽക്കുന്ന പാലീയേറ്റീവ് ചലഞ്ചുമായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംങ്. അസ്സിസി സ്നേഹാശ്രമത്തിൽ 30000 രൂപായുടെ മരുന്നുകൾ വിതരണം ചെയ്തു.
പാലിയേറ്റീവ് കെയർ ദിനമായി ആചരിക്കുന്ന 2026 ജനുവരി 15 മുതൽ 2027 ജനുവരി 15 വരെ നീണ്ടു നിൽക്കുന്ന പാലിയേറ്റീവ് ചലഞ്ചിനാണ് കട്ടപ്പന മർച്ചൻസ് യൂത്ത് വിംങ് നേതൃത്വം നൽകുന്നത്.ഒരു വർഷം നീണ്ടു നിൽക്കുന്ന ചലഞ്ചിൽ കട്ടപ്പനയിലെ വിവിധ സംഘടനകൾ ഓരോ മാസവും വിവിധ സ്നേഹാശ്രമങ്ങളിൽ മരുന്ന് നൽകും.
പദ്ധതിയുടെ ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് നിർവ്വഹിച്ചു.മോഡേൺ മെഡിക്കൽസ് ഉടമ അനിൽ ജോസ് നൽകിയ 30000 രൂപായുടെ മരുന്നുകൾ സ്നേഹാശ്രമം മദർ സൂപ്പി രിയർ സിസ്റ്റർ വിനീതക്ക് കൈമാറി.യൂത്ത് വിംങ് പ്രസിഡന്റ് അജിത്ത് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് വിംങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് ,അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട , യൂത്ത് വിംങ് സെക്രട്ടറി ജിനേഷ് കക്കാട്ട്, ഗീവ് സ്മൈ യിൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ജെയ്ബി ജോസഫ് എന്നിവർ സംസാരിച്ചു.ബൈജു എബ്രാഹാം, രമണൻ പടന്നയിൽ ,ഷിയാസ് എ കെ ,അനിൽ പുനർജനി,അനിൽ ജോസ് ,പ്രദീപ് എസ് മണി,അഖിൽ വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.



