കമ്പ്യൂട്ടര്‍ സൗജന്യ പരിശീലനം

Jan 14, 2026 - 09:22
 0
കമ്പ്യൂട്ടര്‍ സൗജന്യ പരിശീലനം
This is the title of the web page

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ.പ്രി എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി, ഡി റ്റി പി എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സൗജന്യ പരിശീലനം 2026 ഫെബ്രുവരി 18 രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാനയോഗ്യത പത്താം ക്ലാസ്, ഡി റ്റി പി കോഴ്‌സിന്- ഡാറ്റാ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 

പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. ക്ലാസില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 2026 ഫെബ്രുവരി 16, 4.30ന് മുന്‍പ് ഈ ഓഫീസില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ പ്രീ.എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0484-2623304, 9188581148, 8921708401.

What's Your Reaction?

like

dislike

love

funny

angry

sad

wow