കട്ടപ്പന കുന്തളംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി നവഗ്രഹ ക്ഷേത്രത്തിൽ ജനുവരി 28-ാം തീയതി നടക്കുന്ന തൈപ്പുയമഹോത്സവത്തിന്റെ ഭാഗമായി ചണ്ഡിക യാഗവും അതിരുദ്രമഹാ അഭിഷേക ഹവനവും നടന്നു
കട്ടപ്പന കുന്തളംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി നവഗ്രഹ ക്ഷേത്രത്തിൽ ജനുവരി 28-ാം തീയതി നടക്കുന്ന തൈപ്പുയമഹോത്സവത്തിന്റെ ഭാഗമായി ചണ്ഡിക യാഗവും അതിരുദ്രമഹാ അഭിഷേക ഹവനവും നടന്നു.ക്ഷേത്രം തന്ത്രി തന്ത്രരത്നം ബ്രഹ്മശ്രീ ജ്യോതിഷ് ശാസ്ത്രികൾ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സി എസ് നന്ദു തിരുമേനി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
ജനുവരി 28-ാം തീയതി മുതൽ ഫെബ്രുവരി ഒന്നു വരെയാണ് മഹാചണ്ഡിക യാഗവും മഹാ രുദ്ര അഭിഷേക ഹവനവും തൈപ്പൂയ മഹോത്സവവും ക്ഷേത്രത്തിൽ നടക്കുന്നത്. ഇതിനു മുന്നോടിയായുള്ള യാഗശാല നിർമ്മിക്കുന്നതിന് വേണ്ടിയുള്ള നിലം ഉഴുതലാണ് നടന്നത്. കാളകളെ എത്തിച്ചാണ് നിലം ഉഴുതത് . ചടങ്ങിനു മുന്നോടിയായി സ്ഥാനം നിർണയിച്ച അളന്നു തിട്ടപ്പെടുത്തി ഇതിനുശേഷം കാളകളെ ഉപയോഗിച്ച് നിലം ഉഴുതു .
തുടർന്ന് നവധാന്യങ്ങൾ ഈ ഭാഗത്ത് വിതയ്ക്കും. ഇത് കിളിർത്തു വന്നതിനു ശേഷം പശുക്കൾക്ക് ഭക്ഷിക്കാൻ നൽകും. ഇതിനുശേഷമാണ് ഇവിടെ യാഗശാല നിർമ്മിക്കുന്നതും തുടർന്ന് കാൽനാട്ട് കർമ്മം നടത്തുന്നതും. ക്ഷേത്രം തന്ത്രി തന്ത്ര രത്നം ബ്രഹ്മശ്രീ ജ്യോതിഷ് ശാസ്ത്രികൾ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സി എസ് നന്ദു തിരുമേനി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.ചടങ്ങിന് സാക്ഷ്യം വഹിക്കുവാൻ ക്ഷേത്രത്തിലെ വിശ്വാസ സമൂഹവും എത്തിയിരുന്നു.
പുതിയ തലമുറയെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി സനാതന ധർമ്മബോധം വളർത്തി സഹജീവി സ്നേഹത്തോടെ ഭൂമിയെ സ്വർഗമാക്കി തീർക്കുവാൻ ഉതകുന്ന തരത്തിൽ പൂർവിക ഋഷ്യീശ്വരന്മാരാൽ കൽപിക്കപ്പെട്ട മഹാ യാഗം പുനസ്ഥാപിച്ച് അവയെ സമൂഹ നൻമക്കായ പ്രാപ്തമാക്കി തീർക്കുക എന്നതാണ് ഈ മഹാ യാഗം കൊണ്ട് ലക്ഷ്യമിടുന്നത്. വളരെ അപൂർവമായി മാത്രം നടക്കുന്ന ഈ യാഗം ജപവും ഉപവാസവും അഗ്നി ഉപാസനയും മാത്രമായി ഒതുങ്ങി നിൽക്കുന്നതല്ല. സർവ്വ ജനങ്ങളാലും നേരിട്ട് ചെയ്യപ്പെടുന്ന ഒരു സമൂഹ യാഗം കൂടിയാണെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര പ്രസിഡണ്ട് രാജേഷ് ചാതിയാങ്കൽ, സെക്രട്ടറി ഉഷ വിജയൻ ഓഫീസ് സെക്രട്ടറി സന്തോഷ് മുകളേൽ, മോഹനൻ കൂട്ടുങ്കൽ എന്നിവർ നേതൃത്വം നൽകി.

