ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Jan 8, 2026 - 10:35
 0
ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
This is the title of the web page

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, സ്വര്‍ണ്ണവ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എ ബദറുദ്ദിന്‍ വാദം കേള്‍ക്കുക.സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം.എ പത്മകുമാറിനെതിരെ നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചത്. പത്മകുമാര്‍ നല്‍കിയ മൊഴിയും എസ്‌ഐടി കണ്ടെത്തിയ തെളിവുകളും തമ്മില്‍ വൈരുദ്ധ്യമുണ്ട് എന്നുമാണ് അന്വേഷണ സംഘത്തിന്റെ സത്യവാങ്മൂലം. നാഗ ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിക്കും ഒപ്പം തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢാലോചന നടത്തി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചു എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow