സംസ്ഥാനത്ത് പാബുകടിയേല്‍ക്കുന്നവരില്‍ കൂടുതലും കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന തൊഴിലുറപ്പു തൊഴിലാളികള്‍.

Jan 6, 2026 - 15:26
 0
This is the title of the web page

സംസ്ഥാനത്ത് പാബുകടിയേല്‍ക്കുന്നവരില്‍ കൂടുതലും കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന തൊഴിലുറപ്പു തൊഴിലാളികള്‍.ഗം ബൂട്ടും കൈയുറയും നീളൻ കത്തിയുമുണ്ടെങ്കില്‍ രക്ഷിക്കാവുന്ന വിലപ്പെട്ട ജീവനാണ് പാമ്ബുകടിയേറ്റ് പൊലിയുന്നത്. തൊഴിലുറപ്പുതൊഴിലാളികള്‍ക്ക് പാമ്ബുകടിയേല്‍ക്കാതിരിക്കാനുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ സർക്കാരിന് കത്തയച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

''കേരളത്തില്‍ വർഷം രണ്ടായിരത്തോളംപേർക്കാണ് പാമ്ബുകടിയേല്‍ക്കുന്നത്. പകുതിയിലേറെപ്പേർ തൊഴിലുറപ്പുതൊഴിലാളികളും അടിക്കാട് വെട്ടുന്ന പണികളില്‍ ഏർപ്പെടുന്ന തൊഴിലാളികളുമാണെന്നാണ് വിവരം. ഇത് ഏതുവിധേനയും ഒഴിവാക്കുകയാണ് ലക്ഷ്യം'' -പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.

ബൂട്ടും കൈയുറയും ധരിക്കാതെ കാടുപിടിച്ച പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതും നീളംകുറഞ്ഞ കത്തികൊണ്ട് മണ്ണിനോടുചേർന്ന അടിക്കാട് വെട്ടുന്നതുമൊക്കെയാണ് പാമ്ബുകടിയേല്‍ക്കാൻ മുഖ്യകാരണം. അടുത്തിടെ മലപ്പുറത്തെ തുവ്വൂരില്‍ മൂന്നുകുട്ടികളുടെ അമ്മയായ തൊഴിലുറപ്പുതൊഴിലാളി പാമ്ബുകടിയേറ്റ് മരിച്ചതിനെത്തുടർന്നാണ് വനംവകുപ്പിന്റെ ഇടപെടല്‍.ഇത്തരം ഉപകരണങ്ങള്‍ വാങ്ങിനല്‍കാൻ കേന്ദ്രഫണ്ടോ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടോ ഉപയോഗിക്കാം. എന്നാല്‍, പഞ്ചായത്തുകള്‍ അതിന് തയ്യാറാകുന്നില്ല. കേരളത്തില്‍ പാമ്ബുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ആറുവർഷംകൊണ്ട് വർഷം ശരാശരി 150 എന്നനിലയില്‍നിന്ന് മുപ്പതിലേക്ക് കുറഞ്ഞിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow