അടിമാലി ആനച്ചാലിൽ വാഹനാപകടം; മഹാരാഷ്ട്ര സ്വദേശിയായ യുവാവ് മരിച്ചു

Aug 14, 2023 - 15:04
 0
അടിമാലി ആനച്ചാലിൽ വാഹനാപകടം; മഹാരാഷ്ട്ര സ്വദേശിയായ യുവാവ് മരിച്ചു
This is the title of the web page

ആനച്ചാല്‍ കുഞ്ചിത്തണ്ണി റോഡില്‍ ആഡിറ്റ് കയറ്റത്തിന് സമീപം വാഹനാപകടത്തില്‍ യുവാവ് മരിച്ചു.ഇരുചക്രവാഹനവും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ മഹാരാഷ്ട്ര ചന്ദ്രപൂര്‍ സ്വദേശിയായ പ്രദീക് നിനവെ മരിച്ചു. ഇയാള്‍ മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു.ആനച്ചാല്‍ ഭാഗത്തു നിന്നും യുവാവ് ശ്രീനാരായണപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ നിന്നും വന്ന ജീപ്പിലിടിക്കുകയായിരുന്നുവെന്നാണ് വിവരം.സംഭവ ശേഷം യുവാവിനെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow