തൊണ്ടിമുതൽ കേസിൽ 19 വര്‍ഷത്തിന് ശേഷം വിധി ഇന്ന്

Jan 3, 2026 - 09:25
 0
തൊണ്ടിമുതൽ കേസിൽ 19 വര്‍ഷത്തിന് ശേഷം വിധി ഇന്ന്
This is the title of the web page

മുൻ മന്ത്രി ആൻറണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് പ്രതികള്‍. കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസിൽ വീണ്ടും നടപടികൾ വേഗത്തിലായത്. കേസ് റദ്ദാക്കണമെന്ന ആൻറണിരാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്. 10 വർഷം മുതൽ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow