കട്ടപ്പന വെട്ടിക്കുഴകവല ഹാപ്പി നഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-ന്യൂ ഇയർ പ്രോഗ്രാമുകളും കരോൾ ഗാന മത്സരവും നടത്തി.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു.

Jan 2, 2026 - 20:12
 0
കട്ടപ്പന വെട്ടിക്കുഴകവല ഹാപ്പി നഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-ന്യൂ ഇയർ പ്രോഗ്രാമുകളും കരോൾ ഗാന മത്സരവും നടത്തി.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ  ജോയ് വെട്ടിക്കുഴി  ഉദ്ഘാടനം നിർവഹിച്ചു.
This is the title of the web page

കട്ടപ്പന വെട്ടിക്കുഴകവല ഹാപ്പി നഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-ന്യൂ ഇയർ പ്രോഗ്രാമുകളും കരോൾ ഗാന മത്സരവും നടത്തി.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു.ഹാപ്പി നഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷ പരിപാടികളിൽ അംഗങ്ങൾ എല്ലാവരും പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് റോബിൻ കോട്ടക്കുഴിയിൽ സ്വാഗതം ആശംസിച്ചു.നഗരസഭ ഏഴാം വാർഡ് കൗൺസിലർ ലിസി ജോണി മുഖ്യപ്രഭാഷണം നടത്തി. കവിയും എഴുത്തുകാരനുമായ പ്രിൻസ് ഓവേലിൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. മുൻ കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ, രാജൻ കാലാച്ചിറ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

അസോസിയേഷൻ്റെ മുൻപ്രസിഡണ്ട്മാരായ ബിജി ഐസക്, തോമസ് കളപ്പുരയ്ക്കൽ, ബേബി മുളമറ്റത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ സിബി കിഴക്കേൽ, അസോസിയേഷൻ സെക്രട്ടറി ജോജോ കളപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു. മീറ്റിങ്ങിനു ശേഷം വാശിയേറിയ കരോൾ ഗാന മത്സരവും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും നടത്തി.കരോൾ ഗാന മത്സരത്തിൽ വിജയികൾ ആയവർക്ക് ക്യാഷ് പ്രൈസ് നൽകി. തുടർന്ന് ജനകീയ ലേലവും സ്നേഹവിരുന്നും ആകാശ വിസ്മയം നടത്തിയാണ് ആഘോഷം സമാപിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow