നേപ്പാളില്‍ ലാൻഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി വിമാനം; ഒഴിവായത് വന്‍ദുരന്തം
ഡല്‍ഹി: നേപ്പാളിലെ ഭദ്രാപൂരില്‍ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റണ്വേയില് നിന്നും തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് അപകടത്തില്പ്പെട്ടത്.സംഭവസമയം, വിമാനത്തില്‍ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻ അറിയിച്ചു.തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് ഭദ്രാപൂരില് എത്തിയതായിരുന്നു വിമാനം. രാത്രി 9.08 ഓടെ ലാന്ഡ് ചെയ്യാന് ശ്രമിക്കുന്നതിനിടെയായിരുന്നു വിമാന അപകടം.വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് തെന്നിമാറി ഏതാണ്ട് 200 മീറ്റർ വിമാനം നീങ്ങി എന്നാണ് റിപ്പോർട്ടുകള്‍. തൊട്ടടുത്തുള്ള അരുവിക്ക് സമീപമുള്ള പുല്മേട്ടിലാണ് വിമാനം നിന്നത്.

