കട്ടപ്പന നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തർക്കത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കുന്തളംപാറ വട്ടുകുന്നേൽ പടി പുത്തൻപുരക്കൽ പ്രിൻസിനാണ് തലയ്ക്ക് വെട്ടേറ്റത്
കട്ടപ്പന നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തർക്കത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കുന്തളംപാറ വട്ടുകുന്നേൽ പടി പുത്തൻപുരക്കൽ പ്രിൻസിനാണ് തലയ്ക്ക് വെട്ടേറ്റത്.പ്രിൻസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.പ്രിൻസ് കട്ടപ്പനയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ വട്ടുകുന്നേൽപ്പടിയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ അനുജനുമായി പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടായിരുന്നു.ഇത് അറിഞ്ഞുകൊണ്ട് എത്തിയ CPM ബ്രാഞ്ച് സെക്രട്ടറി വിഷ്ണു വാക്കത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.പ്രിൻസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വിഷ്ണുവിനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.
കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി PJ ബാബുവിൻ്റെ മകനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ പ്രിൻസ്.യാതൊരു പ്രകോപനവും ഇല്ലാതെ പ്രിൻസിനെ ആക്രമിച്ചതിനെതിനേ അപലപിച്ചു കൊണ്ട് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അറിയിച്ചു.

