യേശുക്രിസ്തുവിന്റെ ജനനത്തെ വരവേൽക്കുവാൻ ഒരുങ്ങി കട്ടപ്പന തൊവരയാർ ഇൻഫന്റ് ജീസസ് ദേവാലയം. ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നക്ഷത്രങ്ങൾ നിർമ്മിച്ച് പള്ളി അങ്കണത്തിൽ സ്ഥാപിച്ച് നക്ഷത്ര ഗ്രാമം ഒരുക്കിയാണ് ഈ ക്രിസ്തുമസിനെ വരവേൽക്കുവാൻ ഇടവകയും ഇടവക ജനങ്ങളും ഒരുങ്ങിയത്.
യേശുക്രിസ്തുവിന്റെ ജനനത്തെ വരവേൽക്കുവാൻ ഒരുങ്ങി കട്ടപ്പന തൊവരയാർ ഇൻഫന്റ് ജീസസ് ദേവാലയം.ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നക്ഷത്രങ്ങൾ നിർമ്മിച്ച് പള്ളി അങ്കണത്തിൽ സ്ഥാപിച്ച് നക്ഷത്ര ഗ്രാമം ഒരുക്കിയാണ് ഈ ക്രിസ്തുമസിനെ വരവേൽക്കുവാൻ ഇടവകയും ഇടവക ജനങ്ങളും ഒരുങ്ങിയത്.
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ പോയ ആട്ടിടയൻ മാർക്ക് വഴികാട്ടി ആയത് വിണ്ണിലെ നക്ഷത്രം ആയിരുന്നു.ഈ ആശയം മുൻനിർത്തിയാണ് കട്ടപ്പന തൊവരയാർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നക്ഷത്ര ഗ്രാമം ഉണ്ടാക്കിയിരിക്കുന്നത് .ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നക്ഷത്രങ്ങൾ നിർമ്മിച്ച് ദേവാലയത്തിന്റെ അങ്കണത്തിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുകയായിരുന്നു.
തികച്ചും പരമ്പരാഗതമായ രീതിയിലാണ് ഈ നക്ഷത്രങ്ങൾ ഓരോ കൂട്ടായ്മക്കാരും നിർമ്മിച്ചിരിക്കുന്നത് .വൈദ്യുത ദീപ അലങ്കാരങ്ങളാൽ നക്ഷത്രങ്ങൾ മിഴി തെളിയിച്ചപ്പോൾ മികച്ച കാഴ്ച്ച അനുഭവമാണ് രാത്രി സമയം ദേവാലയ അങ്കണം സമ്മാനിക്കുന്നത്.യേശുക്രിസ്തുവിന്റെ ജനനത്തിന്റെ സന്ദേശം മാലോകരിൽ എത്തിക്കുകയാണ് ഇതിൻറെ പിന്നിലുള്ള ലക്ഷ്യം എന്ന് ഇടവക വികാരി ഫാദർ ജോൺ മുണ്ടക്കാട്ട് പറഞ്ഞു.
വൈകുന്നേരങ്ങളിൽ ദേവാല അങ്കണം നക്ഷത്ര ശോഭയാൽ മുഖരിതമായി നിൽക്കുന്നത് കാണുവാനായി നിരവധി ആളുകൾ എത്തുന്നുണ്ട് പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്ന ഈ നക്ഷത്രങ്ങൾ ഇവിടെ എത്തുന്നവരിൽ ഒരു പുതിയ അനുഭവം സമ്മാനിക്കും

